വെള്ളനാട് സർവ്വീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി ഇൻ ചാർജ് ജീവനൊടുക്കിയ നിലയിൽ | Suicide

അനിൽ കുമാറിന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി പോലീസ് അറിയിച്ചു
വെള്ളനാട് സർവ്വീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി ഇൻ ചാർജ് ജീവനൊടുക്കിയ നിലയിൽ | Suicide
Published on

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളനാട് സർവ്വീസ് സഹകരണ ബാങ്കിൻ്റെ മുൻ സെക്രട്ടറി ഇൻ ചാർജായിരുന്ന വെള്ളൂർപ്പാറ സ്വദേശി അനിൽ കുമാറിനെ വീടിൻ്റെ മുറ്റത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് വീട്ട് മുറ്റത്തെ പ്ലാവിൽ ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടത്.(Former Secretary-in-Charge of Vellanad Service Cooperative Bank commits suicide)

ബാങ്കിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഒന്നരവർഷത്തിലേറെയായി അനിൽ കുമാർ സസ്പെൻഷനിലായിരുന്നു. മുമ്പ് കോൺഗ്രസ് ഭരണത്തിലിരുന്ന ബാങ്ക് ഇപ്പോൾ അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിന് കീഴിലാണ്.

അനിൽ കുമാറിന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി പോലീസ് അറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com