സന്തോഷ് ട്രോഫി മുൻ താരം ഓസ്റ്റിൻ റെക്സ് വിടവാങ്ങി | Austin Rex

കുണ്ടറ അലിൻഡ്‌ ജീവനക്കാരനായ ഇദ്ദേഹം, 1961-ൽ കേരളം സന്തോഷ് ട്രോഫിയിൽ മൂന്നാം സ്ഥാനം നേടിയ ടീമിൽ അംഗമായിരുന്നു.
Austin Rex
Published on

തിരുവനന്തപുരം: കേരള ഫുട്ബോൾ ടീം മുൻ താരം ഓസ്റ്റിൻ റെക്സ്(90) അന്തരിച്ചു(Austin Rex). വലിയതുറ വാട്‌സ് റോഡിൽ ഗ്രീൻവില്ലയിൽ വച്ചാണ് അന്ത്യം നടന്നത്. കുണ്ടറ അലിൻഡ്‌ ജീവനക്കാരനായ ഇദ്ദേഹം, 1961-ൽ കേരളം സന്തോഷ് ട്രോഫിയിൽ മൂന്നാം സ്ഥാനം നേടിയ ടീമിൽ അംഗമായിരുന്നു.

കുണ്ടറ അലിൻഡ് ഫുട്‌ബോൾ ടീമിൽ അംഗമായിരുന്ന ഓസ്റ്റിൻ കോഴിക്കോട് സേഠ് നാഗ്ജി ട്രോഫി, തൃശ്ശൂർ ചാക്കോള സ്വർണക്കപ്പ്, കേരള ട്രോഫി തുടങ്ങിയവയും നേടിയിട്ടുണ്ട്. മാത്രമല്ല; ഫുട്‌ബോൾ മത്സരങ്ങളിൽ ഇന്ത്യയിലെ വമ്പൻ ടീമുകളെ പരാജയപ്പെടുതുകയും ചെയ്തിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com