മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മാതാവ് എന്‍. ദേവകിയമ്മ അന്തരിച്ചു | Ramesh Chennithala

പ്രമുഖ രാഷ്ട്രീയ നേതാക്കൾ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.
മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മാതാവ് എന്‍. ദേവകിയമ്മ അന്തരിച്ചു | Ramesh Chennithala
Published on

തിരുവനന്തപുരം: മുന്‍ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി (വര്‍ക്കിങ് കമ്മിറ്റി) അംഗവുമായ രമേശ് ചെന്നിത്തലയുടെ മാതാവ് എന്‍. ദേവകിയമ്മ (91) അന്തരിച്ചു. ആലപ്പുഴ ജില്ലയിലെ ചെന്നിത്തല തൃപ്പെരുന്തുറ കോട്ടൂര്‍ കിഴക്കേതില്‍ വച്ചായിരുന്നു അന്ത്യം. ചെന്നിത്തല മഹാത്മാ ഹൈസ്‌കൂളിലെ മുന്‍ മാനേജരും അധ്യാപകനുമായിരുന്ന പരേതനായ വി. രാമകൃഷ്ണന്‍ നായരുടെ ഭാര്യയായിരുന്നു ദേവകിയമ്മ. ഇവര്‍ മുന്‍പ് ചെന്നിത്തല ഗ്രാമപഞ്ചായത്ത് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.(Ramesh Chennithala's mother has passed away )

മക്കൾ : രമേശ് ചെന്നിത്തല, കെ.ആര്‍. രാജൻ (ചെന്നിത്തല മഹാത്മാ ഹൈസ്‌കൂള്‍ മുന്‍ മാനേജര്‍), കെ.ആര്‍. വിജയലക്ഷ്മി (റിട്ട. സര്‍ക്കാര്‍ അധ്യാപിക), കെ.ആര്‍. പ്രസാദ് (റിട്ട. ഇന്ത്യൻ എയർ ഫോഴ്സ്)

മരുമക്കൾ :അനിതാ രമേശ് (റിട്ട. ഡവലപ്‌മെന്റ് ഓഫീസർ, യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് കമ്പനി), ശ്രീജയ (റിട്ട. അഡീഷണൽ രജിസ്ട്രാർ, കോ-ഓപ്പറേറ്റീവ് ഡിപ്പാർട്ട്‌മെന്റ്), പരേതനായ സി.കെ. രാധാകൃഷ്ണൻ (റിട്ട. ഡിസ്ട്രിക്ട് യൂത്ത് കോർഡിനേറ്റർ, നെഹ്റു കേന്ദ്ര), അമ്പിളി എസ്. പ്രസാദ് (റിട്ട. അസിസ്റ്റന്റ് ഡയറക്ടർ, ആകാശവാണി)

കൊച്ചുമക്കൾ : ഡോ. രോഹിത് ചെന്നിത്തല (മൂകാംബിക മെഡിക്കൽ കോളേജ്), രമിത് ചെന്നിത്തല ഐ.ആർ.എസ് (ഡെപ്യൂട്ടി ഡയറക്ടർ, ഇൻകം ടാക്സ്), രമ്യാ രാജ് (അധ്യാപിക), ഡോ. രേഷ്മാ രാജ്, ഡോ. വിഷ്ണു ആർ. കൃഷ്ണൻ (പി.ആർ.എസ് ആശുപത്രി തിരുവനന്തപുരം), ലക്ഷ്മി കൃഷ്ണ (യു.എസ്.എ), പ്രണവ് പി. നായർ (സയന്റിസ്റ്റ്, ബി.എ.ആർ.സി., മുംബൈ), ആദിത്യ കൃഷ്ണ (യോഗാധ്യാപകൻ)

ദേശീയ തലത്തിലും സംസ്ഥാന തലത്തിലും പ്രമുഖ രാഷ്ട്രീയ നേതാക്കൾ എന്‍. ദേവകിയമ്മയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

Related Stories

No stories found.
Times Kerala
timeskerala.com