മുൻ എംപി ചെങ്ങറ സുരേന്ദ്രനെ സിപിഐ സസ്പെൻഡ് ചെയ്തു

പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് നടപടി ഉണ്ടായിരിക്കുന്നത്.
cpi suspended chengara surendran
Published on

കൊല്ലം: മുൻ എം.പിയും മുതിർന്ന നേതാവുമായ ചെങ്ങറ സുരേന്ദ്രനെ സിപിഐ സസ്പെൻഡ് ചെയ്തു.പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ഒരു വർഷത്തേക്കാണ് സസ്പെൻഡ് ചെയ്‌തിരിക്കുന്നത്‌.

പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നടക്കമാണ് സസ്പെൻഡ് ചെയ്തത്. സിപിഐ കൊല്ലം ജില്ലാ കൗൺസിലിൻ്റേതാണ് തീരുമാനം.

ചെങ്ങറ സുരേന്ദ്രനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറിക്ക് നേരത്തെ പരാതി ലഭിച്ചിരുന്നു. ഇന്ന് ചേർന്ന സിപിഐ കൊല്ലം ജില്ലാ കൗൺസിലിൽ ഈ പരാതി ചർച്ച ചെയ്തു.

Related Stories

No stories found.
Times Kerala
timeskerala.com