കോഴിക്കോട്: യുവതിയെ ജോലി ചെയ്യുന്ന കടയിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ യുവാവിനെ ചോമ്പാല പോലീസ് അറസ്റ്റ് ചെയ്തു. സംഭവം ഉണ്ടായത് കോഴിക്കോട് വടകരയിലാണ്.(Former local body election candidate arrested for attempting to rape woman at workplace)
മുഹമ്മദ് മത്തലീബാണ് (40) ചോമ്പാല പോലീസിൻ്റെ പിടിയിൽ ആയത്. തൻ്റെ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ കയറി മുത്തലിബ് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന യുവതിയുടെ പരാതിയിലാണ് പോലീസ് നടപടി സ്വീകരിച്ചത്. ഈ അതിക്രമത്തിനിടെ യുവതിയുടെ കൈക്ക് പരിക്കേറ്റിരുന്നു.
അഴിയൂർ പാനട വാർഡിൽ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി മത്സരിച്ചയാളാണ് മത്തലീബ്. പ്രദേശത്തെ യുവജന സംഘടനയുടെ നിയന്ത്രണത്തിലുള്ള ആംബുലൻസിൽ ഡ്രൈവറായും ഇയാൾ ജോലി ചെയ്തുവരികയായിരുന്നു. കോടതിയിൽ ഹാജരാക്കിയ മത്തലിബിനെ റിമാൻഡ് ചെയ്തു.