Kenya : മുൻ കെനിയൻ പ്രധാനമന്ത്രി കൂത്താട്ടുകുളത്ത് അന്തരിച്ചു

ഹൃദയാഘാതമാണ് മരണകാരണം. കൂത്താട്ടുകുളം ദേവ മാത ആശുപത്രിയിലാണ് ഭൗതികശരീരം സൂക്ഷിച്ചിരിക്കുന്നത്
Kenya : മുൻ കെനിയൻ പ്രധാനമന്ത്രി കൂത്താട്ടുകുളത്ത് അന്തരിച്ചു
Published on

എറണാകുളം : മുൻ കെനിയൻ പ്രധാനമന്ത്രി കൂത്താട്ടുകുളത്ത് വച്ച് അന്തരിച്ചു. മരിച്ചത് റെയില ഒടുങ്കെയാണ്. ഇദ്ദേഹം ശ്രീധരീയം ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയതാണ്. (Former Kenyan PM passes away in Kerala )

ഹൃദയാഘാതമാണ് മരണകാരണം. കൂത്താട്ടുകുളം ദേവ മാത ആശുപത്രിയിലാണ് ഭൗതികശരീരം സൂക്ഷിച്ചിരിക്കുന്നത്. ഒടുങ്കെ കൂത്താട്ടുകുളത്ത് എത്തിയത് 6 ദിവസങ്ങൾക്ക് മുൻപാണ്.

ഒപ്പം മകളും ബന്ധുക്കളും ഉണ്ടായിരുന്നു. പ്രഭാത നടത്തത്തിനിടെ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. നയതന്ത്ര തല നടപടികൾ പൂർത്തിയാക്കി ഭൗതികശരീരം നാട്ടിൽ എത്തിക്കും.

Related Stories

No stories found.
Times Kerala
timeskerala.com