
തിരൂർ: മുൻ പ്രവാസി ബൈക്കിടിച്ച് മരിച്ചു. തിരൂർ പാറശ്ശേരി നാലുപുരക്കൽ സുബ്രഹ്മണ്യൻ (ബാബു 66) ആണ് ബൈക്കിടിച്ച് മരിച്ചത്. കഴിഞ്ഞദിവസം പാറശ്ശേരിയിൽ നിന്ന് സാധനം വാങ്ങി വീട്ടിലേക്ക് മടങ്ങവെ കെ.എൽ 55 എ.ഇ 2611 ബൈക്കിടിക്കുച്ചാണ് അപകടം സംഭവിച്ചത്.
അബോധാവസ്ഥയിലായ സുബ്രഹ്മണ്യനെ തിരൂർ താലൂക്കാശുപത്രിയിൽ എത്തിച്ചു.തുടർന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചു. ഇദ്ദേഹം ഏറെക്കാലം വിദേശത്തായിരുന്നു.