അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് തിരിച്ചടി |Tomin j thachankary

തച്ചങ്കരി വിചാരണ നേരിടണമെന്ന് ഹൈക്കോടതി.
tomin-j-thachankary
Published on

കൊച്ചി : അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് തിരിച്ചടി. തച്ചങ്കരി വിചാരണ നേരിടണമെന്ന് ഹൈക്കോടതി. 2007ൽ രജിസ്റ്റർ ചെയ്ത അനധികൃത സ്വത്ത്‌ സമ്പാദന കേസിലാണ് കോടതിയുടെ ഇടപെടൽ.

പ്രതിയായ മുൻ ഉന്നത ഉദ്യോഗസ്ഥൻ നടപടികൾ താമസിപ്പിക്കാൻ പല മാർഗങ്ങളും സ്വീകരിച്ചുവെന്ന് വിലയിരുത്തിയ കോടതി പ്രതിക്കനുകൂലമായി സംസ്ഥാന സർക്കാർ പ്രവർത്തിച്ചതിലും ആശങ്ക രേഖപ്പെടുത്തി.കേസിൽ തുടരന്വേഷണം നടത്താനുള്ള സർക്കാർ ഉത്തരവും ഹൈക്കോടതി റദ്ദാക്കി. ഉത്തരവ് നിയമപരമായ ദുരുദ്ദേശ്യത്തോടെയുള്ളതാണെന്ന വിലയിരുത്തലിലാണ് റദ്ദാക്കിയത്. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.

പ്രതിയുടെ ആവശ്യപ്രകാരം സർക്കാർ തുടരന്വേഷണത്തിന് അനുമതി നൽകിയത് വിചിത്രമാണ്. ഭരണകൂടം കുറ്റവാളികൾക്ക് അനുകൂലമായി നിന്നാൽ അത് നിയമവാഴ്ചയുടെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമാകും ഇത് അനുവദിക്കാനാകില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

സർക്കാരിന്‍റെ തുടർ അന്വേഷണ ഉത്തരവ് ചോദ്യം ചെയ്താണ് ഹർജിക്കാരനായ ബോബി കുരുവിള കോടതിയെ സമീപിച്ചത്.2002ൽ ബോബി കുരുവിള നൽകിയ പരാതിയിൽ വിജിലൻസ് അന്വേഷണം നടത്തി 2013ൽ തച്ചങ്കരിക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു.വിചാരണ വൈകുന്നതിനിടെ ആണ് 2021ൽ സർക്കാർ തച്ചങ്കരിയുടെ അപേക്ഷയിൽ തുടരന്വേഷണം നടത്താൻ ഉത്തരവിട്ടത്.

Related Stories

No stories found.
Times Kerala
timeskerala.com