'പാർട്ടിക്കെതിരെ മത്സരിച്ചാൽ തട്ടിക്കളയും': പാലക്കാട് സ്വതന്ത്ര സ്ഥാനാർത്ഥിയായ മുൻ സിപിഎം നേതാവിന് വധഭീഷണി | Death Threat

മത്സരിക്കുന്നതിൽ നിന്ന് പിന്മാറില്ലെന്ന് രാമകൃഷ്ണൻ മറുപടി നൽകിയതോടെയാണ് ഭീഷണി മുഴക്കിയത്
Death Threat

പാലക്കാട്: പാലക്കാട് അട്ടപ്പാടിയിലെ അഗളി പഞ്ചായത്തിലെ 18-ാം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മുൻ സിപിഎം ഏരിയ സെക്രട്ടറി വി.ആർ. രാമകൃഷ്ണന് വധഭീഷണി. സിപിഎം അഗളി ലോക്കൽ സെക്രട്ടറി എൻ. ജംഷീർ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.

നാമനിർദേശ പത്രിക പിൻവലിച്ചില്ലെങ്കിൽ തട്ടിക്കളയുമെന്നും, പാർട്ടിക്കെതിരെ മത്സരിച്ചാൽ കൊല്ലേണ്ടിവരുമെന്നും ഭീഷണി സംഭാഷണത്തിൽ ജംഷീർ പറയുന്നുണ്ട്. മത്സരിക്കുന്നതിൽ നിന്ന് പിന്മാറില്ലെന്ന് രാമകൃഷ്ണൻ മറുപടി നൽകിയതോടെയാണ് ഭീഷണി മുഴക്കിയത്. എന്നാൽ, അഴിമതിക്കും കൊള്ളരുതായ്മയ്ക്കും എതിരെ പോരാടാൻ തന്നെയാണ് തൻ്റെ തീരുമാനമെന്നും പത്രിക പിൻവലിക്കില്ലെന്നും വി.ആർ. രാമകൃഷ്ണൻ അറിയിച്ചു. അതേസമയം, തനിക്കെതിരായ ആരോപണം എൻ. ജംഷീർ നിഷേധിച്ചിട്ടില്ല.

Summary

A former CPM Area Secretary, V.R. Ramakrishnan, who is contesting as an independent candidate in the 18th ward of the Agali Panchayat in Attappadi, Palakkad, received a death threat from a CPM leader.

Related Stories

No stories found.
Times Kerala
timeskerala.com