തിരുവനന്തപുരം: സിപിഐ മുൻ സംസ്ഥാന കൗൺസിൽ അംഗം മീനാങ്കൽ കുമാർ കോൺഗ്രസിൽ ചേരുന്നു. യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്, കെ.എസ്. ശബരീനാഥൻ എന്നിവരുമായി അദ്ദേഹം ചർച്ചകൾ പൂർത്തിയാക്കി.(Former CPI state council member joins Congress)
വെള്ളിയാഴ്ച ഉച്ചയ്ക്ക് നടത്തുന്ന വാർത്താ സമ്മേളനത്തിന് ശേഷം മീനാങ്കൽ കുമാർ കെപിസിസി ഓഫീസിലെത്തുമെന്നാണ് വിവരം. അദ്ദേഹത്തിനൊപ്പം മറ്റ് മുതിർന്ന ജില്ലാ നേതാക്കളും ഇന്ദിരാ ഭവനിൽ എത്തുമെന്നും സൂചനയുണ്ട്.
പ്രധാന സ്ഥാനങ്ങൾ: എഐടിയുസി ദേശീയ സമിതി അംഗം, മുൻ ബ്ലോക്ക് പഞ്ചായത്തംഗം എന്നീ നിലകളിൽ മീനാങ്കൽ കുമാർ പ്രവർത്തിച്ചിട്ടുണ്ട്.
പുറത്താക്കൽ: പാർട്ടി വിരുദ്ധപ്രവർത്തനം ആരോപിച്ചതിനെ തുടർന്ന് സിപിഐയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് മീനാങ്കൽ കുമാറിനെ നേരത്തെ പുറത്താക്കിയിരുന്നു.
കൂടുതൽ പേർ യുഡിഎഫിലേക്ക്
മീനാങ്കൽ കുമാർ മാത്രമല്ല സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ഒരുപാട് പേർ യുഡിഎഫിലേക്ക് എത്തുന്നുണ്ടെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പറഞ്ഞു. അവരെ സ്വീകരിക്കാൻ മഹാ സമ്മേളനം തന്നെ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.