തിരുവനന്തപുരം: നഗരത്തെ നടുക്കി നേമം പോലീസ് സ്റ്റേഷൻ പരിധിയിൽ ദാരുണമായ കൊലപാതകം. കല്ലിയൂർ മന്നം മെമ്മോറിയൽ റോഡിൽ മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു. വിജയകുമാരി (74) എന്ന അമ്മയെയാണ് മകൻ അജയകുമാർ കൊലപ്പെടുത്തിയത്.(Former Coast Guard officer in police custody for murdering mother)
കൊലപാതകത്തിലേക്ക് നയിച്ച സംഭവം ഇങ്ങനെ: അജയകുമാർ വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെ മദ്യക്കുപ്പി നിലത്തുവീണ് പൊട്ടി. ഇത് വിജയകുമാരി ചോദ്യം ചെയ്തതിനെത്തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. പ്രകോപിതനായ അജയകുമാർ, പൊട്ടിയ കുപ്പിയുടെ ചില്ലെടുത്ത് അമ്മയുടെ കഴുത്തറുക്കുകയായിരുന്നു.
സംഭവസമയത്ത് മദ്യലഹരിയിലായിരുന്ന അജയകുമാർ നിലവിൽ പോലീസ് കസ്റ്റഡിയിലാണ്. മുൻ കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥനാണ് ഇയാൾ. പോലീസ് കേസെടുത്ത് തുടർ നടപടികൾ ആരംഭിച്ചു.