

തിരുവനന്തപുരം: മുൻ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനുമായ കെ. ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് (ടി.ഡി.ബി.) പ്രസിഡന്റാകും. വിദേശത്തുള്ള മുഖ്യമന്ത്രി പിണറായി വിജയനുമായി ദേവസ്വം മന്ത്രി വി.എൻ. വാസവൻ കൂടിയാലോചിച്ച ശേഷമാണ് വെള്ളിയാഴ്ച രാത്രി അന്തിമ തീരുമാനമെടുത്തത്.
ശബരിമല സ്വർണക്കൊള്ള വിഷയത്തെ തുടർന്ന് ബോർഡിന് പ്രതിച്ഛായ നഷ്ടമായ സാഹചര്യത്തിലാണ് ഈ സുപ്രധാന തീരുമാനം.
രാഷ്ട്രീയക്കാരനല്ലാത്ത, പൊതുസമ്മതനായ, മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥരിൽ ഒരാളെ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന ആലോചനയുടെ ഭാഗമായാണ് ജയകുമാറിനെ തിരഞ്ഞെടുത്തത്.സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് നൽകിയ അഞ്ചുപേരുടെ പട്ടികയിൽ നിന്നാണ് മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് മന്ത്രി വാസവൻ ജയകുമാറിനെ നിശ്ചയിച്ചത്.
മുൻ ചീഫ് സെക്രട്ടറി, മുൻ ദേവസ്വം കമ്മീഷണർ.കൂടാതെ ശബരിമല സ്‌പെഷൽ ഓഫീസറായും ജയകുമാർ പ്രവർത്തിച്ചിട്ടുണ്ട്.