പത്തനംതിട്ട : ആറന്മുള മുന്‍ എംഎല്‍എ കെ സി രാജഗോപാലന്‍ മെഴുവേലി ഗ്രാമപഞ്ചായത്തില്‍ നിന്നും ജനവിധി തേടും. എട്ടാം വാര്‍ഡില്‍ നിന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായാണ് രാജഗോപാലന്‍ മത്സരിക്കുന്നത്.
1979-ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിലൂടെയാണ് കെ.സി. രാജഗോപാൽ തിരഞ്ഞെടുപ്പ് രംഗത്തിറങ്ങുന്നത്. അന്നത്തെ തിരഞ്ഞെടുപ്പില്‍ വിജയിച്ച് മെഴുവേലി പഞ്ചായത്ത് വൈസ് പ്രസിഡന്റുമായി.
1988-ല്‍ ഇതേ പഞ്ചായത്ത് പ്രസിഡന്റായി. 2006-ലാണ് ആറന്മുള നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് എംഎല്‍എയായി അദ്ദേഹം നിയമസഭയിലെത്തുന്നത്. 2011-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിച്ചെങ്കിലും കെ. ശിവദാസന്‍ നായരോട് പരാജയപ്പെടുകയായിരുന്നു. നിലവില്‍ സിഐടിയു സംസ്ഥാന കമ്മിറ്റിയംഗമാണ്.