തൃശൂർ : കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പരാതിയുമായി ടി എൻ പ്രതാപൻ. വ്യാജരേഖ ചമച്ചു എന്നും വ്യാജ സത്യവാങ്മൂലം നൽകിയെന്നും ചൂണ്ടിക്കാട്ടി സിറ്റി പൊലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്. പരാതി തൃശ്ശൂർ എസിപി അന്വേഷിക്കും.
സുരേഷ് ഗോപിയുടെ സഹോദരനുള്ളത് ഇരട്ട വോട്ട്. ഇത് നിയമ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ടിഎൻ പ്രതാപൻ പറഞ്ഞു. ക്രിമിനൽ ഗൂഢാലോചന പ്രകാരമുള്ള കുറ്റവുമാണ് ഇരട്ട വോട്ട്.
അത്തരമൊരു ഗൂഢാലോചനക്ക് നേതൃത്വം കൊടുത്ത ആളാണ് സുരേഷ് ഗോപി. ഗൂഢാലോചനയിൽ സംഘപരിവാറിന്റെ ആളുകളെയും കുടുംബാംഗങ്ങളെയും സുരേഷ് ഗോപി ഉൾപ്പെടുത്തിയെന്ന് ടിഎൻ പ്രതാപൻ ആരോപിച്ചു.