പത്തനംതിട്ട : കേരളത്തിൽ വീണ്ടും വന്യജീവി ആക്രമണത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. കടുവയുടെ ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർക്കാണ് ജീവൻ നഷ്ടമായത്. ചൊവ്വാഴ്ച രാവിലെ പൊന്നമ്പലമേട് വനത്തിൽ നിന്ന് കണ്ടെത്തിയത് പെരിയാർ ടെെഗർ റിസർവിലെ വാച്ചറായ അനിൽ കുമാർ എന്ന 32കാരന്റെ മൃതദേഹമാണ്. (Forest watcher in Pathanamthitta was killed by Tiger)
ഇത് പകുതി ഭക്ഷിച്ച നിലയിൽ ആയിരുന്നു. പാതയിൽ ഒന്നാം പോയിൻറിന് സമീപമാണ് മൃതദേഹം ഉണ്ടായിരുന്നത്. മൂന്നു ദിവസമായിട്ടും ഇദ്ദേഹത്തെ കാണാനില്ലാത്തതിനാൽ നടത്തിയ തിരച്ചിലിൽ ആണ് കടുവ ഭക്ഷിച്ച മൃതദേഹം കണ്ടെത്തിയത്.
ആദിവാസി വിഭാഗത്തിലുള്ളയാളാണ്. വനവിഭവങ്ങൾ ശേഖരിക്കാനാണ് അനിൽ കുമാർ വീട്ടിൽ നിന്നും പോയത്.