പാലക്കാട് : അതിക്രമിച്ചു കയറിയെന്ന വകുപ്പ് ചുമത്തി തത്തേങ്ങലം വനത്തിൽ കല്ലംപാറ മലയിൽ കുടുങ്ങിയ 3 യുവാക്കൾക്കെതിരെ വനംവകുപ്പ് കേസെടുത്തു. (Forest department case against men)
ഇർഫാൻ, ഷമീൽ, മുർഷിദ് എന്നിവരാണ് കഴിഞ്ഞ ദിവസം വനത്തിൽ പെട്ടുപോയത്. ഇവരെ രക്ഷപ്പെടുത്തിയത് വനംവകുപ്പ് ആർ ആർ ടി സംഘം എത്തിയാണ്.