നെടുങ്കണ്ടം : നെടുങ്കണ്ടത്ത് ഏഴ് കിലോ ചന്ദനവുമായി രണ്ടുപേർ വനംവകുപ്പ് അറസ്റ്റിൽ. കമ്പംമെട്ട് - തോൽക്കണ്ടം സ്വദേശി പല്ലാമറ്റം സിബിച്ചൻ ദേവസ്യ (46), കമ്പംമെട്ട്-അച്ചക്കട സ്വദേശി പല്ലാമറ്റം സുരേഷ് മണി (45) എന്നിവരാണ് അറസ്റ്റിലായത്.
മുണ്ടിയെരുമയിലെ സ്വകാര്യ വ്യക്തിയുടെ കൃഷി സ്ഥലത്ത് നിന്നിരുന്ന അറുപതിഞ്ച് വണ്ണമുള്ള ചന്ദനമരം വെട്ടി ചെത്തി മിനുക്കിയ ശേഷം സിബിച്ചന്റെ വീട്ടിൽ സുക്ഷിക്കുകയും അതിൽ നിന്ന് ഏഴ് കിലോ ചന്ദനത്തിന്റെ കാതൽ വിൽക്കാൻ ശ്രമിക്കുകയുമായിരുന്നു.
കച്ചവടക്കാരെന്ന വ്യാജേന അന്വേഷണ സംഘം വീട്ടിൽ സൂക്ഷിച്ചിരുന്ന ചന്ദന തടികൾ കണ്ടെത്തുകയായിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.