കോഴിക്കോട് : കേരളത്തിലെ പ്രമുഖ ഫോറൻസിക് വിദഗ്ധ ഡോ. ഷേർളി വാസു അന്തരിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ഭൗതിക ശരീരം സൂക്ഷിച്ചിരിക്കുന്നത്. (Forensic Expert Dr. Sherly Vasu passes away)
ഷേർളി വാസു കേരളത്തിൽ കോളിളക്കം സൃഷ്‌ടിച്ച അനേകം കേസുകൾക്ക് തുമ്പുണ്ടാക്കിയ ഫോറൻസിക് സർജന്മാരിൽ ഒരാളാണ്. 2017ൽ കേരള സർക്കാരിൻ്റെ സംസ്ഥാന വനിതാ രത്നം പുരസ്കാരമായ ജസ്റ്റിസ് ഫാത്തിമ ബീവി അവാർഡ് ഇവർക്ക് ലഭിച്ചിട്ടുണ്ട്.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ഫോറൻസിക് വിഭാഗം മേധാവി ആയിരുന്നു. ഈ രംഗത്തെ അനുഭവങ്ങൾ കോർത്തിണക്കി അവർ 'പോസ്റ്റ്‌മോർട്ടം ടേബിൾ' എന്ന പുസ്തകവും രചിച്ചിട്ടുണ്ട്.