ചീനവലത്തട്ട് തകർന്നു: ഫോർട്ട് കൊച്ചിയിൽ വിദേശ വിനോദ സഞ്ചാരികൾ കായലിലേക്ക് വീണു, നാട്ടുകാർ രക്ഷപ്പെടുത്തി | Foreign tourists

മുന്നറിയിപ്പ് നൽകിയിട്ടും സഞ്ചാരികൾ തട്ടിൽ കയറുകയായിരുന്നു
ചീനവലത്തട്ട് തകർന്നു: ഫോർട്ട് കൊച്ചിയിൽ വിദേശ വിനോദ സഞ്ചാരികൾ കായലിലേക്ക് വീണു, നാട്ടുകാർ രക്ഷപ്പെടുത്തി | Foreign tourists
Published on

കൊച്ചി: ഫോർട്ട് കൊച്ചിയിൽ ചീനവലത്തട്ട് തകർന്ന് അപകടം. ചീനവല ഉപയോഗിച്ച് മീൻപിടിക്കുന്നതിനിടെയാണ് ഏഴ് വിദേശ വിനോദസഞ്ചാരികൾ തട്ട് തകർന്ന് കായലിലെ അഴിമുഖത്തേക്ക് വീണത്.(Foreign tourists fall into a lake in Fort Kochi, rescued by locals)

അപകടം കണ്ട ഉടൻ ഓടിക്കൂടിയ നാട്ടുകാരാണ് വിദേശ സഞ്ചാരികളെ ഉടൻ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചത്. ആർക്കും വലിയ പരിക്കുകൾ ഇല്ല എന്നുള്ളത് ആശ്വാസമായി. എന്നാൽ ഇവരുടെ ബാഗ് ഉൾപ്പെടെയുള്ള സാധനങ്ങൾ നഷ്ടപ്പെട്ടു.

വലയുടെ പലകകൾ ദ്രവിച്ച നിലയിലാണെന്ന് മുന്നറിയിപ്പ് നൽകിയിട്ടും സഞ്ചാരികൾ തട്ടിൽ കയറുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com