50 ലക്ഷം രൂപയുടെ കഞ്ചാവുമായി ഇതരസംസ്ഥാനക്കാർ പിടിയിൽ |cannabis seized

90 കിലോ കഞ്ചാവുമായാണ് 3 ബംഗാൾ സ്വദേശികൾ പിടിയിലായത്.
arrest
Published on

എറണാകുളം : എറണാകുളം മലയിടംതുരുത്തിൽ 50 ലക്ഷം രൂപയുടെ കഞ്ചാവുമായി മൂന്ന് ഇതരസംസ്ഥാനക്കാർ അറസ്റ്റിൽ. വില്പനയ്ക്കായി കാറിൽ കടത്തിയ 90 കിലോ കഞ്ചാവുമായാണ് 3 ബംഗാൾ സ്വദേശികൾ പിടിയിലായത്.

രഹസ്യവിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. വില്പനയ്ക്കായി കാറിൽ കടത്തിക്കൊണ്ടുവന്ന 90 കിലോ കഞ്ചാവാണ് ഉദ്യോഗസ്ഥർ പിടികൂടിയത്.

ഇവർ സഞ്ചരിച്ച കാറിൻ്റെ ഡിക്കിയിലും ,സീറ്റിലുമായി 4 ചാക്കുകളിലായാണ് 90 കിലോ കഞ്ചാവ് സൂക്ഷിച്ചിരുന്നത്.പിടിച്ചെടുത്ത കഞ്ചാവിന് 50 ലക്ഷം രൂപ വിലമതിക്കുമെന്ന് പോലീസ് അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com