
വയനാട് പുനരധിവാസത്തിന് തുരങ്കംവെക്കും തരത്തിലാണ് പ്രതിപക്ഷത്തിന്റേയും, ബി.ജെ.പിയുടേയും, ഒരു വിഭാഗം മാധ്യമങ്ങളുടെയും നേതൃത്വത്തില്‍ കള്ളപ്രചരണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്.
സമാനതകളില്ലാത്ത ദുരന്തമാണ് വയനാട്ടിലെ ഉരുള്‍പൊട്ടലിലുണ്ടായത്. നൂറുകണക്കിന് മനുഷ്യരുടെ ജീവനും, സ്വത്തുവകകളുമാണ് അപകടത്തില്‍ നഷ്ടപ്പെട്ടത്. വയനാടിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ കേരള സര്‍ക്കാര്‍ മാതൃകാപരവും, പ്രശംസനീയവുമായ നിലയിലാണ് നടത്തിയത്. വയനാടിന്റെ പുനരധിവാസത്തിനായി ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങള്‍ക്കനുസൃതമായി കേരളത്തിന് ആവശ്യപ്പെടാന്‍ കഴിയുന്ന തുക ഇനം തിരിച്ച് നല്‍കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്‌തത്.