തിരുവനന്തപുരം: മധ്യപ്രദേശിൽ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് അറസ്റ്റിലായ മലയാളി വൈദികൻ ഗോഡ്‌വിന്റെ ജാമ്യാപേക്ഷ ഇന്ന് രത്ലം ജില്ലാ കോടതി പരിഗണിക്കും. തിരുവനന്തപുരം സ്വദേശിയായ സിഎസ്ഐ സഭാ വൈദികൻ ഗോഡ്‌വിനെ കഴിഞ്ഞ മാസം 25-നാണ് പോലീസ് അറസ്റ്റ് ചെയ്തത്.(Forced religious conversion case, Malayali priest's bail application in court today)
കേസ് ഡയറി കോടതിയിൽ ഹാജരാക്കാതെ പോലീസ് മനഃപൂർവം കേസ് വൈകിപ്പിക്കുന്നുവെന്ന് സിഎസ്ഐ സഭാ വൈദികർ ആരോപിച്ചു. വൈദികൻ ഗോഡ്‌വിൻ 25 വർഷമായി ഉത്തരേന്ത്യയിലും 12 വർഷമായി ജാബുവയിലെ മോഹൻപുരയിലും പ്രവർത്തിക്കുന്നയാളാണ് എന്നും സഹപ്രവർത്തകർ പറയുന്നു.
വൈദികന് ആവശ്യമായ നിയമസഹായം നൽകുന്നതിനായി സിഎസ്ഐ സഭാംഗങ്ങൾ മധ്യപ്രദേശിൽ എത്തിച്ചേർന്നിട്ടുണ്ട്. ഇന്ന് കോടതിയിൽ നടക്കുന്ന ജാമ്യാപേക്ഷാ വാദം നിർണ്ണായകമാകും.