ബസ് ഡ്രൈവർ കണ്ടക്ടറെ കുത്തുന്ന ദൃശ്യങ്ങൾ പുറത്ത്; കുത്തേറ്റത് മുട്ടത്തറ സ്വദേശിക്ക് | bus driver

നഗരത്തിൽ ഓടുന്ന രണ്ട് പ്രൈവറ്റ് ബസ്സിലെ ജീവനക്കാരായ ഇവർ തമ്മിൽ നേരത്തെ വാക്ക് തർക്കം ഉണ്ടായിരുന്നു
stabbed
Published on

തിരുവനന്തപുരം: ബസ് ഡ്രൈവർ കണ്ടക്ടറെ കുത്തി പരിക്കേൽപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. മുട്ടത്തറ സ്വദേശി വിനോയ്ക്കാണ് കുത്തേറ്റത്. തിരുവനന്തപുരം സ്വദേശി ബാബുരാജ് ആണ് കഴിഞ്ഞ ദിവസം ഇയാളെ ആക്രമിച്ചത്. ഫോർട്ട്‌ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

ഓടുന്ന പ്രൈവറ്റ് ബസിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. നഗരത്തിൽ ഓടുന്ന രണ്ട് പ്രൈവറ്റ് ബസ്സിലെ ജീവനക്കാരാണ് ഇരുവരും. ഇവർ തമ്മിൽ നേരത്തെ വാക്ക് തർക്കം ഉണ്ടായിരുന്നു. ഇതാണ് പിന്നീട് ആക്രമണത്തിൽ കലാശിച്ചതെന്നാണ് വിവരം.

Related Stories

No stories found.
Times Kerala
timeskerala.com