കാസർഗോഡ് : ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് വിഷബാധയേറ്റു. വിദ്യാർഥികൾ ഉൾപ്പെടെ ഒമ്പതുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എൻജനീയറിങ് വിദ്യാർഥികളും വെള്ളിക്കോത്ത് സ്വദേശികളുമായ വൈഷ്ണവ്, സുരേഷ്, വിഷ്ണു, ചേതൻ, കാർത്തിക് എന്നിവരടക്കം ഒമ്പതുപേരെ കാഞ്ഞങ്ങാട്ടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
വിഷബാധയേറ്റവരിൽ മീനാപ്പീസ് കടപ്പുറം സ്വദേശികളായ അമ്മയും മകളും ഉൾപ്പെടുന്നു. അതിഞ്ഞാലിലെ അൽ മജ്‌ലിസ് ഹോട്ടലിൽനിന്ന് അൽഫാം മന്തി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി.