Kerala
മേപ്പാടിയിൽ ഭക്ഷ്യവിഷബാധ; ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനി കൂടി ചികിത്സ തേടി | Food poisoning in Meppadi
വയനാട്: മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതര്‍ക്ക് നല്‍കിയ ഭക്ഷ്യക്കിറ്റിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനി കൂടി ചികിത്സ തേടി. കുന്നമ്പറ്റയില്‍ താമസിക്കുന്ന സന ഫാത്തിമയാണ് ശാരീരിക അവശത അനുഭവപ്പെട്ടതോടെ വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി എത്തിയത്. (Food poisoning in Meppadi)
നേരത്തെ വയറുവേദനയുംഛർദിയും അനുഭവപ്പെട്ട മൂന്ന് പേരില്‍ ഒരാളാണ് സന. കഴിഞ്ഞ ദിവസം പഞ്ചായത്തില്‍ നിന്ന് ലഭിച്ച കിറ്റില്‍ അടങ്ങിയ സോയാബീന്‍ ഇവര്‍ കഴിച്ചിരുന്നു. ഇതാകാം ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്നാണ് നിഗമനം.നിലവിൽ മൂവരുടെയും ആരോഗ്യ നില തൃപ്തികരമാണ്.