മലപ്പുറം : അരീക്കോട് ഭക്ഷ്യവിഷബാധയേറ്റ് 35 പേർ ആശുപത്രിയിൽ. ഇവരെ അരീക്കോട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. (Food poisoning in Malappuram )
ഇന്നലെ കേരള മുസ്ലിം ജമാഅത്ത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ക്രസന്റ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ആയിരുന്നു സംഭവം.
ചിക്കൻ സാൻഡ്‌വിച്ച് കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. 3 പേർ മഞ്ചേരി മെഡിക്കൽ കോളേജിലാണ്. ആരുടേയും അവസ്ഥ ഗുരുതരമല്ല.