അൽഫാം മന്തി കഴിച്ചവർക്ക്‌ ഭക്ഷ്യവിഷബാധ ; മുപ്പത്തോളം പേർ ചികിത്സയിൽ|food poisoning

വടക്കഞ്ചേരിയിലെ "ചെങ്ങായിസ് കഫെ" എന്ന ഹോട്ടൽ അടപ്പിച്ചു.
food poisoning
Published on

പാലക്കാട് : പാലക്കാട് വടക്കഞ്ചേരിയിൽ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 30 ഓളം പേർക്ക് ഭക്ഷ്യവിഷബാധ.മന്തിയും ചിക്കൻ വിഭവങ്ങളും കഴിച്ച ആളുകൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.ഇതേ തുടർന്ന് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ വടക്കഞ്ചേരിയിലെ "ചെങ്ങായിസ് കഫെ" എന്ന ഹോട്ടൽ അടപ്പിച്ചു.

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത് . കടുത്ത വയറിളക്കവും ഛർദിയും ശരീര ക്ഷീണവും അനുഭവപ്പെട്ടവർ ആശുപത്രികളിൽ ചികിത്സ തേടി. പരാതിയുടെ അടിസ്ഥാനത്തിൽ ഹോട്ടലിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണസാധനങ്ങൾ കണ്ടെടുത്തു. ഇതോടെ ഹോട്ടൽ താൽക്കാലികമായി അടയ്ക്കാൻ ആരോഗ്യവകുപ്പ് നിർദേശിക്കുകയായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com