ആലപ്പുഴ : ചേർത്തല നഗരസഭയിലെ അതിദരിദ്രർക്കുള്ള ഭക്ഷ്യക്കൂപ്പൺ തട്ടിയെടുത്തെന്ന പരാതിയിൽ കോൺഗ്രസ് കൗൺസിലർക്കെതിരെ പോലീസ് കേസെടുത്തു. 25-ാം വാർഡ് കൗൺസിലറായ എം. സാജുവിനെതിരെയാണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തത്.( Food coupons of the extremely poor were snatched, Case filed against Congress councilor)
അതിദരിദ്രർക്കുള്ള ഭക്ഷ്യക്കൂപ്പൺ ഗുണഭോക്താവിന്റെ അനുമതിയില്ലാതെ മറ്റൊരാൾക്ക് മറിച്ചു നൽകി എന്നാണ് പ്രധാന ആരോപണം. 25-ാം വാർഡിലെ സ്ഥിരം താമസക്കാരനായ ആനന്ദകുമാർ നൽകിയ പരാതിയിലാണ് നിയമോപദേശം തേടിയ ശേഷം പോലീസ് കേസെടുത്തത്.
തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള 'തിരക്കഥയാണ്' പരാതിയെന്ന് എം. സാജു വിശദീകരിച്ചു. ആനന്ദകുമാറിന്റെ അനുമതിയോടെയാണ് ഭക്ഷ്യക്കൂപ്പൺ വാർഡിലെ മറ്റൊരു കുടുംബത്തിന് നൽകിയതെന്നാണ് അദ്ദേഹം പറയുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഭക്ഷ്യക്കൂപ്പൺ മോഷണ വിഷയം എൽഡിഎഫ് രാഷ്ട്രീയ ആയുധമാക്കുകയാണ്. എന്നാൽ, ഇത് സിപിഐഎം-ബിജെപി ഗൂഢാലോചനയുടെ ഭാഗമായുള്ള പരാതിയാണെന്ന വാദമുയർത്തി കോൺഗ്രസ് വിഷയത്തെ പ്രതിരോധിക്കുന്നുണ്ട്.