കണ്ണൂർ : ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ബാറിൽ വച്ച് ഓടക്കുഴലിൻ്റെ ഫോട്ടോയെടുത്ത് പ്രചരിപ്പിച്ചയാൾക്കെതിരെ കേസെടുത്ത് പോലീസ്. കണ്ണൂരിലാണ് സംഭവം. (Photo of a flute was taken at a bar on Sri Krishna Jayanti )
സി പി എം പ്രവർത്തകനായ ശരത്ത് വട്ടപ്പൊയ്യിലിനെതിരെയാണ് നടപടി ഉണ്ടായിരിക്കുന്നത്. ബാറിലെ കൗണ്ടറിന് മുകളിൽ ഓടക്കുഴൽ വച്ചിട്ടുള്ള ഫോട്ടോയാണ് ഇയാൾ പ്രചരിപ്പിച്ചത്.
'ഓടക്കുഴൽ മറന്നുവച്ചിട്ടുണ്ട്. കണ്ണന് ബോധം തെളിയുമ്പോൾ വന്നെടുക്കാൻ അറിയിക്കുക' എന്ന അടിക്കുറിപ്പും ഉണ്ടായിരുന്നു. സംഭവം ഏറെ വിവാദമായി.