
കല്പറ്റ: മുണ്ടക്കൈ -ചൂരൽ മല ദുരന്തത്തിൽ വയനാടിന് വേണ്ടി 153.20 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ. സംസ്ഥാന ദുരന്തനിവാരണഫണ്ടിന്റെ കേന്ദ്ര വിഹിതമാണ് അനുവദിച്ചത്. സംസ്ഥാനങ്ങൾക്കായി 1066. 80 കോടിയാണ് ആകെ അനുവദിച്ചത്.
അസമിന് 375.60 കോടി, മണിപ്പൂരിന് 29.20 കോടി, മേഘാലയക്ക് 30.40 കോടി, മിസോറാമിന് 22.80 കോടി, ഉത്തരാഖണ്ഡിന് 455.60 കോടി എന്നിങ്ങനെയാണ് അനുവദിച്ചിട്ടുള്ളത്.
കേരളം, അസം, മണിപ്പുർ, മേഘാലയ, മിസോറം, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങൾക്കാണ് തുക അനുവദിച്ചിരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എക്സിൽ കുറിച്ചു. എല്ലാ സാഹചര്യങ്ങളിലും മോദി സർക്കാർ സംസ്ഥാനങ്ങൾക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്ന് പ്രളയ ഫണ്ട് പ്രഖ്യാപനത്തിന് ശേഷം അമിത് ഷാ പറഞ്ഞു.