
കൊച്ചി : ഇലക്ട്രിക് വാഹനങ്ങളുടെ വിശാലമായ ശേഖരമൊരുക്കി വരാനിരിക്കുന്ന ഫ്‌ളിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്‌സ്. ഹീറോ, ടിവിഎസ്, ബജാജ്, സുസുക്കി, ടിവിഎസ് ഐക്യൂബ്, ചേതക്, ഏഥര്‍, വിഡ, ഒഎല്‍എ, ആംപിയര്‍ തുടങ്ങി നിരവധി ബ്രാന്‍ഡുകളുടെ സ്‌കൂട്ടറുകള്‍, ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ എന്നിവ ഫ്‌ളിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്‌സില്‍ ലഭ്യമാണ്. കൂടാതെ റോയല്‍ എന്‍ഫീല്‍ഡ്,ജാവ യെസ്ഡി, കെടിഎം, ട്രയംഫ് എന്നീ പ്രീമിയം മോട്ടോര്‍സൈക്കിളുകളുടെ ലോഞ്ചിനും ബിഗ് ബില്യണ്‍ ഡേയ്‌സ് 2025ലുണ്ടാകും. ഓഇഎം കളുമായി നേരിട്ട് സഹകരിക്കുന്നതിനാല്‍ ബ്രാന്‍ഡ്-അധികൃത ഡീലര്‍മാര്‍ വഴി ഉല്‍പ്പന്ന വിതരണം, വില്പനാനന്തര സേവനം എന്നിവ ഫ്‌ളിപ്കാര്‍ട്ട് ഉറപ്പാക്കുന്നുണ്ട്.
വാഹനമേതെന്ന് തീരുമാനിക്കുന്നത് മുതല്‍ ബുക്കിംഗ്, വാഹന രജിസ്ട്രേഷന്‍, ഇന്‍ഷുറന്‍സ് എന്നിവ വരെയുള്ള മുഴുവന്‍ വാങ്ങള്‍ പ്രക്രിയയും പൂര്‍ണ്ണമായും ഡിജിറ്റലാണ്. സീറോ ഡിപ്രീസിയേഷന്‍, പേഴ്‌സണല്‍ ആക്‌സിഡന്റ് കവര്‍ തുടങ്ങിയ ഓപ്ഷനുകള്‍ ഉള്‍പ്പെടെ അക്കോ, ഐസിഐസിഐ ലോംബാര്‍ഡ്, യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് തുടങ്ങിയ ഒന്നിലധികം മുന്‍നിര ദാതാക്കള്‍ വഴി ഇന്‍ഷുറന്‍സ് പരിരക്ഷയും വാഗ്ദാനം ചെയ്യുന്നു. കൂടാതെ 48 മാസം വരെയുള്ള ഇഎംഐ സൗകര്യവും ലഭ്യമാണ്.
2025 സെപ്റ്റംബര്‍ 22 മുതല്‍ പ്രാബല്യത്തില്‍ വരുന്ന ജിഎസ്ടി നിരക്ക് പരിഷ്‌കരണത്തോടെ 350 സിസിയില്‍ താഴെയുള്ള ഇരുചക്ര വാഹനങ്ങളുടെ നികുതി 28% ല്‍ നിന്ന് 18% ആയി കുറഞ്ഞതോടെ, ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ അവരുടെ ഇരുചക്രവാഹനങ്ങള്‍ വാങ്ങുമ്പോള്‍ മൂല്യത്തില്‍ പരമാവധി നേട്ടമുണ്ടാക്കാനുള്ള അവസരമാണ് ഇതൊരുക്കുന്നത്. ഫ്ളിപ്കാര്‍ട്ടിന്റെ ഉത്സവ ഡീലുകളുമായും ഫിനാന്‍സിങ് ഓപ്ഷനുകളുമായും ചേര്‍ന്നുനില്‍ക്കുന്നതാണ് സമയോചിതമായ ഈ നയമാറ്റം എന്നതിനാല്‍ത്തന്നെ ഇത് ഇരുചക്ര വാഹനങ്ങളില്‍ നിക്ഷേപിക്കാന്‍ അനുയോജ്യമായ സമയമാണ്. ജീവിതശൈലിയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട പര്‍ച്ചേസുകള്‍ക്കായി കൂടുതല്‍ ഉപഭോക്താക്കള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലേക്ക് തിരിയുമ്പോള്‍, സുഗമവും ഏറ്റവും എളുപ്പം ഉപയോഗിക്കാവുന്നതുമായ രീതിയില്‍ നിങ്ങള്‍ക്കാവശ്യമുള്ള കാര്യങ്ങള്‍ സുതാര്യമായ രീതിയില്‍ ഡിജിറ്റലായി വാങ്ങാനുള്ള അവസരമൊരുക്കി ഫ്ളിപ്കാര്‍ട്ട് ഈ മാറ്റത്തോടൊപ്പം ചേരുന്നു. സമഗ്രമായ ഓണ്‍-റോഡ് വില, ഡിജിറ്റല്‍ ഇന്‍ഷുറന്‍സ്, ഫിനാന്‍സ് ഓപ്ഷനുകള്‍ എന്നിവയിലൂടെ, ഫ്ളിപ്കാര്‍ട്ട് ഉപഭോക്താക്കളെ അവരുടെ ഇരുചക്രവാഹനം വാങ്ങുന്ന കാര്യത്തില്‍ വിവേകപൂര്‍വ്വമായ തീരുമാനം എടുക്കാന്‍ പ്രാപ്തരാക്കുന്നു. കൂടാതെ, 24x7 ഇരുചക്ര വാഹന വിദഗ്ദ്ധ സഹായം ഏത് സമയത്തും ഉപഭോക്താക്കള്‍ക്ക് അവരുടെ സംശയങ്ങള്‍ തത്സമയം പരിഹരിക്കാന്‍ അവസരമൊരുക്കുന്നു എന്നത് തീരുമാനമെടുക്കല്‍ പ്രക്രിയ കൂടുതല്‍ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നുണ്ടെന്നും കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഫ്ളിപ്കാര്‍ട്ടില്‍ ഇരുചക്ര വാഹനങ്ങള്‍ക്കുള്ള ആവശ്യം മൂന്നിരട്ടിയായി വര്‍ദ്ധിച്ചുവെന്നും ഫ്ളിപ്കാര്‍ട്ടിന്റെ ഇലക്ട്രോണിക്സ് വൈസ് പ്രസിഡന്റ് സുജിത് അഗാഷെ പറഞ്ഞു.