കൊച്ചി : മരട് മാതൃകയിൽ കൊച്ചിയിൽ വീണ്ടുമൊരു ഫ്ലറ്റ് സമുച്ചയം കൂടി പൊളിക്കാനൊരുങ്ങുകയാണ് സർക്കാർ. ഇതിനുള്ള നടപടി ക്രമങ്ങളിലേക്ക് ജില്ലാ ഭരണകൂടം കടന്നു. നിർമ്മാണത്തിലെ ക്രമക്കേട് മൂലം താമസയോഗ്യമല്ലാതായി മാറിയ ആര്‍മി വെല്‍ഫെയര്‍ ഹൗസിംഗ് ഓര്‍ഗനൈസേഷന്‍ നിര്‍മിച്ച ഫ്ളാറ്റുകളാണ് പൊളിക്കുന്നത്. (Flat demolition in Kochi )
ഹൈക്കോടതി നിർദേശമനുസരിച്ചാണ് വൈറ്റിലയിലെ ചന്ദര്‍കുഞ്ജ് ഫ്ളാറ്റ് സമുച്ചയം പൊളിക്കാനൊരുങ്ങുന്നത്. ഇറ്റ് സംബന്ധിച്ച് സുപ്രധാന തീരുമാനങ്ങൾ എടുത്തത് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ്.
ടെൻഡർ നടപടികൾ 10 ദിവസത്തിനകം ആരംഭിക്കും. നാല് മാസത്തിനകം ഫ്ലാറ്റ് സമുച്ചയം പൊളിക്കാൻ തീരുമാനിച്ചു. മൂന്ന് ഫ്ളാറ്റുകളിലെ താമസക്കാരൊഴികെ മറ്റെല്ലാ കുടുംബങ്ങളും ചന്ദര്‍കുഞ്ജില്‍ നിന്ന് മാറി.