

ഇടുക്കി: സര്‍ക്കാര്‍, കരിമണ്ണൂരില്‍ ഭവനരഹിതര്‍ക്ക് വേണ്ടി ലൈഫ് മിഷന്‍ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച് നൽകിയ ഫ്‌ളാറ്റ് ചോർന്നൊലിക്കുന്നതായി വിവരം(Life Mission project). രണ്ടു വർഷം മുൻപ് കൈമാറിയ ഫ്ലാറ്റ് സമുച്ചയത്തിലെ സീലിംഗ് പല ഭാഗങ്ങളിലും അടര്‍ന്ന് വീണുവെന്ന പരാതിയും നിലനിൽക്കുന്നുണ്ട്.
നാലാം നിലയിൽ ചോർച്ചയുണ്ട്. 36 കുടുമ്പങ്ങളാണ് ഫ്‌ളാറ്റിൽ താമസിക്കുന്നത്. കട്ടയും, സിമന്റും ഇല്ലാതെ വേര്‍തിരിച്ച മുറികളുള്ള 17 ലക്ഷം രൂപ മതിപ്പു വില വരുന്ന ലൈറ്റ് ഗേജ് സ്റ്റീല്‍ ഫ്രെയിം സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച ഫ്‌ളാറ്റിനാണ് ഈ ദുർഗതി ഉണ്ടായിരിക്കുന്നത്. ഇതിനെതിരെ സര്‍ക്കാര്‍ മോഹന വാഗ്ദാനം നല്‍കി പറ്റിച്ചു എന്ന ആരോപണമാണ് ഗുണഭോക്താക്കൾ ഉന്നയിക്കുന്നത്.