
കുമളി: ദേശീയ പതാക ഉപയോഗിച്ച് ബൈക്ക് യാത്ര ഫ്ലാഗ് ഓഫ് ചെയ്ത വണ്ടിപ്പെരിയാർ പഞ്ചായത്ത് സെക്രട്ടറി അശോക് കുമാറിനെതിരെ പോലീസ് കേസെടുത്തു. ഈ മാസം അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
ചട്ടലംഘനം നടത്തി ദേശീയപതാക ഉപയോഗിച്ചത് 'മാധ്യമം' വാർത്തയായതോടെ കോട്ടയത്തെ മഹാത്മ ഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസാണ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയത്.