സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് കൊടിയിറക്കം: സമാപന സമ്മേളനത്തിൽ മോഹൻലാൽ മുഖ്യാതിഥി, ഉദ്‌ഘാടനം VD സതീശൻ | State School Kalolsavam

സ്വർണ്ണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം
സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് കൊടിയിറക്കം: സമാപന സമ്മേളനത്തിൽ മോഹൻലാൽ മുഖ്യാതിഥി, ഉദ്‌ഘാടനം VD സതീശൻ | State School Kalolsavam
Updated on

തൃശ്ശൂർ: കൗമാര കേരളത്തിന്റെ അഞ്ച് നാൾ നീണ്ടുനിന്ന കലാനിശയ്ക്ക് ഇന്ന് സാംസ്കാരിക നഗരിയിൽ സമാപനം. 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് വൈകിട്ട് തേക്കിൻകാട് മൈതാനിയിൽ കൊടിയിറങ്ങും. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ ചടങ്ങിൽ മുഖ്യാതിഥിയാകും.(Flag hoisting ceremony for Kerala State School Kalolsavam today)

ആവേശകരമായ മത്സരങ്ങൾക്കൊടുവിൽ സ്വർണ്ണക്കപ്പിനായുള്ള പോരാട്ടം അവസാന മണിക്കൂറുകളിലേക്ക് കടക്കുമ്പോൾ കണ്ണൂരും ആതിഥേയരായ തൃശ്ശൂരും തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്. എട്ട് മത്സരങ്ങൾ മാത്രം ബാക്കിനിൽക്കുന്നു. ഒന്നാം സ്ഥാനം: കണ്ണൂർ (985 പോയിന്റ്), രണ്ടാം സ്ഥാനം: തൃശ്ശൂർ (978 പോയിന്റ്), മൂന്നാം സ്ഥാനം: പാലക്കാട് (977 പോയിന്റ്) എന്നിങ്ങനെയാണ് പോയിന്റ് നില.

നേരത്തെ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന കോഴിക്കോട് നിലവിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഒന്നാം വേദിയിൽ നടക്കുന്ന നാടോടി നൃത്തമാണ് സമാപന ദിവസത്തെ ഏറ്റവും ആകർഷകമായ മത്സരം.

Related Stories

No stories found.
Times Kerala
timeskerala.com