
ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സിപിഐഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് (CPI(M) Kerala State Conference) കൊടിയുയർന്നു. കൊടിമരം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം ഏറ്റുവാങ്ങി. പതാക കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതി ടീച്ചർ ഏറ്റു വാങ്ങി. ദീപശിഖ സംസ്ഥാന സെക്രട്ടറിയറ്റംഗം ടി പി രാമകൃഷ്ണൻ ഏറ്റു വാങ്ങി. മധുരയിൽ ഏപ്രിൽ രണ്ടുമുതൽ ആറുവരെ നടക്കുന്ന 24-ാം പാർട്ടി കോൺഗ്രസിനു മുന്നോടിയായി മാർച്ച് ആറുമുതൽ ഒമ്പതുവരെയാണ് സംസ്ഥാന സമ്മേളനം നടക്കുക.പിബി അംഗങ്ങളായ പിണറായി വിജയൻ, എം എ ബേബി, ബി വി രാഘവലു, ബൃന്ദ കാരാട്ട്, സുഭാഷിണി അലി, അശോക് ധാവ്‌ളെ, എ വിജയരാഘവൻ, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, വിജൂകൃഷ്ണൻ, എ ആർ സിന്ധു എന്നിവർ പങ്കെടുക്കും. സമ്മേളനത്തിന് സമാപനം കുറിച്ച് ഒമ്പതിനു വൈകിട്ട് സീതാറാം യെച്ചൂരി നഗറിൽ (ആശ്രാമം മൈതാനം) 25,000 ചുവപ്പുസേനാംഗങ്ങളുടെ പരേഡും രണ്ടുലക്ഷം പേർ പങ്കെടുക്കുന്ന ബഹുജനറാലിയും നടക്കും.