
തിരുവനന്തപുരം: ബാറിൽ എത്തിയവർ തമ്മിലുണ്ടായ തർക്കത്തിനിടയിൽ പുറത്തേക്ക് എറിഞ്ഞ ബിയർകുപ്പി ദേഹത്തു വീണ് അഞ്ചുവയസുകാരന് പരിക്കേറ്റു. കാട്ടാക്കട കള്ളിക്കാടുണ്ടായ സംഭവത്തിൽ അരുവിക്കുഴി സ്വദേശി ആദം ജോണിനും കുട്ടിയുടെ പിതാവ് രജനീഷിനുമാണ് പരിക്കേറ്റത്. . കുട്ടിയുടെ നെഞ്ചിലും കാലിലും ബിയർ കുപ്പിയുടെ ചില്ലുകൾ തുളച്ചു കയറി. പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സതേടി.
ബാറിന് പുറത്ത് കാറില്‍ ഉണ്ടായിരുന്നവരും ബാറിനകത്ത് ഉണ്ടായിരുന്ന ഒരു വിഭാഗവുമായി വാക്ക് തര്‍ക്കം ഉണ്ടാവുകയും ഇത് കൈയ്യാങ്കളിയിൽ കലാശിക്കുകയുമായിരുന്നു. ഇതിനിടെയാണ് ബാറില്‍ നിന്നിറങ്ങിയവര്‍ കൈയില്‍ ഉണ്ടായിരുന്ന ബിയര്‍ കുപ്പി റോഡിലേക്ക് വലിച്ചെറിഞ്ഞത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.