മറയൂർ : മറയൂർ ഉടുമൽപേട്ട അന്തര്‍സംസ്ഥാന പാതയിൽ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ അഞ്ചു വയസ്സുകാരിക്ക് ദാരുണാന്ത്യം. ചിന്നാർ എസ് വളവിന് താഴെ വ്യാഴാഴ്ച വൈകിട്ട് ആറുമണിക്കാണ് അപകടമുണ്ടായത്.
മറയൂർ പട്ടം കോളനി പത്തു വീട്ടിൽ നിഖിൽ ശാലിനി (കൗസല്യ) ദമ്പതികളുടെ മകൾ ധന്യയാണ് മരണപ്പെട്ടത്. ശാലിനിയുടെ ബന്ധുക്കളായ പുഷ്‌പ, സതീഷ്, സവിത, സുമിത്ര എന്നിവരോടൊപ്പം അമരാവതി ഡാം സന്ദർശിച്ച് മടങ്ങും വഴിയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ഓട്ടോ മറിയുകയായിരുന്നു.