ആലപ്പുഴ : അഞ്ചു വയസുകാരനെ ഉപദ്രവിച്ച അമ്മയ്ക്കും അമ്മൂമ്മയ്ക്കുമെതിരെ കേസ്. ചേർത്തലയിലാണ് സംഭവം. കുട്ടിയുടെ കഴുത്തിലും മുഖത്തും ഉണ്ടായ മുറിവ് അമ്മ സ്കെയിൽ കൊണ്ട് അടിച്ചതാണെന്നാണ് മൊഴി. (Five year old brutally beaten by mother)
അമ്മൂമ്മയും ഉപദ്രവിക്കുമെന്നും അഞ്ച് വയസുകാരൻ പറയുന്നു. സംഭവത്തിൽ ചൈൽഡ് ലൈൻ പ്രവർത്തകർ ഇടപെട്ടു. ചായക്കടയിലാണ് പരിക്കേറ്റ നിലയിൽ കുട്ടി ഉണ്ടായിരുന്നത്. കുട്ടിയെ ഇവിടെ ഇരുത്തിയാണ് അമ്മ ലോട്ടറി വിൽപ്പനയ്ക്ക് പോയിരുന്നത്.