ഇടുക്കി: ഇടമലക്കുടിയിൽ പനിബാധിച്ച് അഞ്ചുവയസുകാരൻ മരിച്ചു. കൂടലാർക്കുടി സ്വദേശികളായ മൂർത്തി-ഉഷ ദമ്പതികളുടെ മകൻ കാർത്തിക്ക് ആണ് മരിച്ചത്.
അസുഖബാധിതനായ കുട്ടിയെ കിലോമീറ്ററുകൾ ചുമന്നാണ് മാങ്കുളത്തെ ആശുപത്രിയിലെത്തിച്ചത്. അവിടെ നിന്നും ആരോഗ്യസ്ഥിതി വഷളായതിനാൽ കുട്ടിയെ അടിമാലിയിലേക്ക് റഫർ ചെയ്യുകയായിരുന്നു.
ഇന്നലെയാണ് പനി ബാധിച്ച കുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് ചുമന്ന് കൊണ്ടു പോകും വഴി കുട്ടി മരിച്ചു. പോസ്റ്റ്മാർട്ടം പൂർത്തിയാക്കി കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയതും കിലേമീറ്ററുകൾ ചുമന്നാണ്. നേരത്തെ ജീപ്പ് പോകുമായിരുന്ന വഴി ഇപ്പോൾ പൂർണമായി തടസപ്പെട്ടിരിക്കുകയാണ്.