
തിരുവനന്തപുരം : ജനറൽ ആശുപത്രിക്ക് മുന്നിൽ അമിതവേഗതയിലെത്തിയ കാർ നടപ്പാതയിലേക്ക് ഇടിച്ചു കയറി അഞ്ച് പേർക്ക് പരിക്ക്. ഉച്ചക്ക് 12.30-ഓടെയായിരുന്നു സംഭവം നടന്നത്.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂന്നു പേരുടെ നില അതീവ ഗുരുതരമാണ്.അപകടത്തിൽ പെട്ടവരിൽ മൂന്നുപേർ ഓട്ടോ ഡ്രൈവർമാരും രണ്ടുപേർ കാൽനട യാത്രക്കാരുമാണ്.കാർ ഓടിച്ചിരുന്ന ആളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വട്ടിയൂർക്കാവ് സ്വദേശി വിഷ്ണുനാഥ്ഡ്രൈവിങ്ങ് പരിശീലിക്കുന്നതിനിടെ ബ്രേക്കിന് പകരം ആക്സിലേറ്റര്‍ ചവിട്ടിയതിനെ തുടര്‍ന്നാണ് കാര്‍ നടപ്പാതയിലേയ്ക്ക് ഇടിച്ചു കയറിയത്. വിഷ്ണുവിന്‍റെയും ഒപ്പമുണ്ടായിരുന്ന ബന്ധു വിജയന്‍റെയും ലൈസൻസ് റദ്ദാക്കുമെന്ന് ആർടിഒ വ്യക്തമാക്കി.