പാലക്കാട്: പാലക്കാട് തെരുവ് നായയുടെ ആക്രമണത്തിൽ അഞ്ചു പേർക്ക് പരിക്ക്.മൂന്ന് വയസ്സുകാരൻ ഉൾപ്പടെ അഞ്ചു പേരെ തെരുവ് നായയുടെ കടിയേറ്റത്.
കപ്പൂർ പഞ്ചായത്തിൽ കല്ലടത്തൂർ സ്വദേശികളായ സതി, ലീല, ഐബൽ (3)എന്നിവർക്കും പട്ടിത്തറ സ്വദേശികളായ രണ്ടു പേർക്കുമാണ് കടിയേറ്റത്.
വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു നായയുടെ ആക്രമണം ഉണ്ടായത്.പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സ തേടി.നായക്ക് പേവിഷബാധ ഏറ്റിട്ടുണ്ടെന്ന് സംശയമുണ്ട്.