ചെല്ലാനത്ത് കാണാതായ അഞ്ച് മത്സ്യത്തൊഴിലാളികളെയും കണ്ടെത്തി |fishermen

ഒ​രു എ​ൻ​ജി​നു​ള്ള വ​ള്ള​ത്തി​ലാ​ണ് ഇ​വ​ർ ക​ട​ലി​ൽ പോ​യ​ത്.
fishermen
Published on

കൊച്ചി : ചെല്ലാനത്തുനിന്ന് കടലില്‍ മത്സ്യബന്ധനത്തിന് പോയ അഞ്ച് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി. മത്സ്യത്തൊളിലാളികളുടെ നേതൃത്വത്തിൽ രക്ഷാപ്രവര്‍ത്തനത്തിന് പോയ ബോട്ടില്‍ കയറ്റിയാണ് അഞ്ചു പേരെയും കരയിലേക്ക് കൊണ്ടുവന്നത്.

ഇ​ന്ന് പു​ല​ർ​ച്ചെ നാ​ലി​നാ​ണ് ഇ​വ​ർ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി ക​ട​ലി​ൽ പോ​യ​ത്. ഒ​രു എ​ൻ​ജി​നു​ള്ള വ​ള്ള​ത്തി​ലാ​ണ് ഇ​വ​ർ ക​ട​ലി​ൽ പോ​യ​ത്. രാ​വി​ലെ ഒ​ൻ​പ​തോ​ടെ മ​ട​ങ്ങി എ​ത്തേ​ണ്ട​താ​യി​രു​ന്നു. എന്നാല്‍, രാത്രിയായിട്ടും കാണാതായതോടെ കോസ്റ്റ് ഗാര്‍ഡും നേവിയും തിരച്ചില്‍ നടത്തിയിരുന്നു.

സെബിന്‍, പാഞ്ചി, കുഞ്ഞുമോന്‍, പ്രിന്‍സ്, ആന്റപ്പന്‍ എന്നിവരാണ് ബോട്ടിലുണ്ടായിരുന്നത്. ചെല്ലാനം കണ്ടക്കടവ് സ്വദേശികളാണിവര്‍.

Related Stories

No stories found.
Times Kerala
timeskerala.com