

തിരുവനന്തപുരം: രേഖകളില്ലാതെ കേരള തീരത്ത് മത്സ്യബന്ധനം നടത്തിയ ട്രോളർ ബോട്ട് പിടികൂടി. മറൈൻ ആംബുലസിൽ നടത്തിയ പട്രോളിംഗിൽ വിഴിഞ്ഞത്തു നിന്നും നാല് കിലോമീറ്റർ ഉള്ളിൽ വച്ചാണ് ബോട്ട് അധികൃതർ പിടിച്ചെടുത്തത്.
തമിഴ്നാട് സ്വദേശിയായ ബേബി ജോണിന്റെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്. കഴിഞ്ഞ ആഴ്ചകളിലും തമിഴ്നാട്ടിൽ നിന്നും കേരള തീരത്തെത്തി മത്സ്യബന്ധനം നടത്തിയ ബോട്ടുകൾ പിടിച്ചെടുത്തിരുന്നു. തീരത്ത് കൂടുതൽ പരിശോധന തുടരുമെന്നും മറൈൻ എന്‍ഫോഴ്സ്മെന്‍റ് അറിയിച്ചു.