മലപ്പുറം : മീൻ പിടിക്കാൻ വീശിയ വലയിൽ കുടുങ്ങിയത് നാഗ വിഗ്രഹങ്ങൾ! ഉണ്യാൽ കടപ്പുറത്താണ് സംഭവം. പിച്ചളയിൽ തീർത്ത 2 നാഗ വിഗ്രഹങ്ങളാണ് റസാക്കിന് ലഭിച്ചത്. (Fishermen Discover Brass Idols off Kerala Coast)
ഇന്നലെയാണ് സംഭവം. ചെറുതും വലുതുമായ വിഗ്രഹങ്ങൾക്ക് 5 കിലോഗ്രാം തൂക്കമുണ്ട്. ഇവ റസാക്ക് ഉടൻ തന്നെ പോലീസിൽ ഏൽപ്പിച്ചു. നിലവിൽ സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഇവ മോഷണം പോയതോ അല്ലെങ്കിൽ കടലിൽ ഉപേക്ഷിച്ചതോ ആകാമെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.