

തിരുവനന്തപുരം: വള്ളം മറിഞ്ഞ് മുതലപ്പൊഴിയിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. മരിച്ചത് ബെനഡിക്ട് ആണ്. അഞ്ചുതെങ്ങ് സ്വദേശിയാണിയാൾ.
അപകടമുണ്ടായത് കഴിഞ്ഞ ശനിയാഴ്ച്ചയാണ്. മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരുന്ന അവസരത്തിലായിരുന്നു ഇത്. ശക്തമായ തിരമാലയിൽപ്പെട്ട് തലകീഴായി മറിയുകയായിരുന്നു വള്ളം. വള്ളത്തിൽ ഉണ്ടായിരുന്നത് നാല് പേരാണ്.
കാണാതായ ബെനഡിക്ടിനായി രണ്ടു ദിവസമായി തിരച്ചിൽ നടക്കുകയായിരുന്നു. ഇതിനിടയിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. പുതുക്കുറിച്ചി തീരത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.