മത്സ്യത്തൊഴിലാളിയെ റോഡില്‍ തലയിടിപ്പിച്ച് കൊലപ്പെടുത്തി ; പ്രതി ഒളിവില്‍ |Murder case

സംഭവത്തിൽ അലോഷ്യസിനെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തു.
murder case
Published on

വിഴിഞ്ഞം : മദ്യപിക്കുന്നതിടയില്‍ വാക്കുതർക്കത്തെ തുടർന്ന് മത്സ്യത്തൊഴിലാളിയുടെ തല റോഡിലിടിച്ച് കൊലപ്പെടുത്തി.കോട്ടുകാല്‍ വില്ലേജില്‍ ചൊവ്വര അമ്പലത്തുമൂല ഷൈനി ഹൗസില്‍ തീര്‍ഥപ്പന്‍(56) ആണ് തലയ്ക്ക് ഗുരുതര പരിക്കേറ്റ് മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ മരിച്ചത്.

സംഭവത്തിൽ അയല്‍വാസിയായ അലോഷ്യസിനെതിരെ വിഴിഞ്ഞം പോലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തു. ആക്രമണത്തിന് ശേഷം ഒളിവില്‍പ്പോയ പ്രതിയെ കണ്ടെത്തുന്നതിന് അന്വേഷണം ഉർജ്ജിതമാക്കി പോലീസ്.

കഴിഞ്ഞ 28- ന് രാത്രി 9.45- ഓടെ അടിമലത്തുറ ബീച്ച് റോഡിന് സമീപമായിരുന്നു സംഭവം നടന്നത്. ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടയില്‍ അലോഷ്യസ് അസഭ്യം പറഞ്ഞത്‌ തീര്‍ഥപ്പന്‍ വിലക്കി. ഇതിൽ പ്രകോപിതനായ അലോഷ്യസ് തീര്‍ഥപ്പനുമായി പിടിവലിയുണ്ടാകുകയും തുടര്‍ന്ന് റോഡില്‍ തളളിയിടുകയും ചെയ്തു.ശേഷം തീര്‍ഥപ്പന്റെ തലപിടിച്ച് നിരവധി തവണ റോഡിലിടിച്ച് പരിക്കേല്‍പ്പിച്ചു. തുടർന്ന് ചികിത്സയിലിരിക്കെ വെളളിയാഴ്ച പുലര്‍ച്ചെ 2.30-ഓടെ തീര്‍ഥപ്പന്‍ മരിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com