ആലപ്പുഴ : പൊന്തുവള്ളത്തിൽ കടലിൽ മീൻപിടിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 16–ാംവാർഡിൽ കാട്ടൂർ ചെറിയപൊഴി പള്ളിപ്പറമ്പിൽ ജോർജ് യോഹന്നാനാണ് (54) മരണപ്പെട്ടത്.
ബുധനാഴ്ച നെഞ്ചുവേദനയുണ്ടായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ വെള്ളി രാവിലെയാണ് മരിച്ചത്.