അർത്തുങ്കലിൽ മത്സ്യത്തൊഴിലാളി കടലിൽ വീണ് മരിച്ചു | Fisherman

പോൾ ദേവസ്തി (55) ആണ് മരിച്ചത്.
Fisherman dies after falling into sea in Alappuzha
Published on

ആലപ്പുഴ: അർത്തുങ്കലിൽ മത്സ്യബന്ധനത്തിനിടെ വള്ളത്തിൽ നിന്ന് തെറിച്ച് കടലിൽ വീണ് മത്സ്യത്തൊഴിലാളി മരിച്ചു. ചേർത്തല തെക്ക് തുമ്പോളിശ്ശേരി സ്വദേശി പോൾ ദേവസ്തി (55) ആണ് മരിച്ചത്.(Fisherman dies after falling into sea in Alappuzha)

ഇന്ന് പുലർച്ചെ അർത്തുങ്കൽ ആയിരം തൈ കടപ്പുറത്ത് നിന്നാണ് ഇദ്ദേഹം മത്സ്യബന്ധനത്തിനായി പോയത്. മീൻ പിടിക്കുന്നതിനിടെ വള്ളം ശക്തമായ തിരമാലകളിൽപ്പെട്ടതിനെത്തുടർന്ന് പോൾ ദേവസ്തി കടലിലേക്ക് തെറിച്ചു വീഴുകയായിരുന്നു. മൃതദേഹം കരയ്‌ക്കെത്തിച്ച ശേഷം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

അതിശക്തമായ മഴ മുന്നറിയിപ്പ്; മത്സ്യബന്ധന വിലക്ക്

കടൽ കൂടുതൽ പ്രക്ഷുബ്ധമായ സാഹചര്യത്തിൽ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. മധ്യ കിഴക്കൻ അറബിക്കടലിനു മുകളിലായി തീവ്ര ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നുണ്ട്. ഇത് അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്കുകിഴക്കൻ ദിശയിൽ നീങ്ങാൻ സാധ്യതയുണ്ട്. കൂടാതെ, ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറിക്കഴിഞ്ഞു. ഈ രണ്ട് പ്രതിഭാസങ്ങളുടെയും സ്വാധീനഫലമായാണ് കേരളത്തിൽ മഴ കനക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com