മീന്‍പിടിത്തത്തിനിടെ മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു |fisherman dies

വിഴിഞ്ഞം കോട്ടപ്പുറം തുലവിളയില്‍ ബാബു എന്ന ദാസന്‍ ( 59) ആണ് മരണപ്പെട്ടത്.
Accidnet
Published on

തിരുവനന്തപുരം : മീന്‍പിടിത്തത്തിനിടെ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു. വിഴിഞ്ഞം കോട്ടപ്പുറം തുലവിളയില്‍ ബാബു എന്ന ദാസന്‍ ( 59) ആണ് മരണപ്പെട്ടത്. ശനിയാഴ്ച പുലര്‍ച്ചെയാണ് വിഴിഞ്ഞത്ത് നിന്ന് ഇയാള്‍ മത്സ്യബന്ധനത്തിന് പോയത്.

പൂന്തുറ കടല്‍ഭാഗത്തുവച്ച് മീന്‍പിടിക്കുന്നതിനിടയില്‍ ദേഹാസ്വാസ്ഥ്യമുണ്ടായി വളളത്തില്‍ കുഴഞ്ഞുവീഴുകയായിരുന്നു. രാവിലെ 6.30-ഓടെ വളളത്തില്‍ ദാസനെ കരയിലെത്തിച്ചു.

കോസ്റ്റല്‍ പോലീസ് സംഘമെത്തി ദാസനെ ആംബുലന്‍സില്‍ വിഴിഞ്ഞം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില വഷളായതിനാല്‍ ഡോക്ടറുടെ നിര്‍ദേശത്തെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി 7.30-ഓടെ മരിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com